ജീവിതമാകണം ലഹരി :- 100
മദ്യം, പുകയില,കഞ്ചാവ് തുടങ്ങിയ ലഹരികളാണ് പഴയ തലമുറയില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത് എങ്കില്‍ പുതുതലമുറയ്ക്ക് കൂടുതല്‍ പ്രിയം സിന്തറ്റിക് രാസ ലഹരികളോടാണ്. അതില്‍ തന്നെ എല്‍ എസ് ഡി സ്റ്റാമ്പും എംഡി എം എ പില്ലുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഈ പുതിയ ലഹരികള്‍ക്ക് പ്രത്യേക മണമോ ഉപയോഗിക്കാന്‍ പ്രത്യേക സംവിധാനങ്ങളോ (തീപ്പെട്ടി, കുപ്പി,വെള്ളം) വേണ്ടാത്തത് കൊണ്ടും ഒളിച്ചുവയ്ക്കാന്‍ എളുപ്പമായതുകൊണ്ടും ഇവയുടെ സ്വീകാര്യത പുതു തലമുറയില്‍ കൂടി വരികയാണ്.