എം.ഷൈനിമോള്‍

ഭിന്നശേഷിക്കാര്‍ക്കായി വിഭിന്നങ്ങളായ പദ്ധതികള്‍ :- 101

ഭിന്നശേഷി അവകാശ സംരക്ഷണ നിയമം 2016 പ്രകാരം 21 തരം ഭിന്നശേഷിക്കാരാണുള്ളത്. ഭരണഘടന അനുശാസിക്കുംവിധം ഇവര്‍ക്ക് സമൂഹത്തിന്‍റെ മുഖ്യധാര പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിനായി പ്രത്യേക പരിഗണനയോടുകൂടിയുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണ്. എല്ലാ പൗരന്മാര്‍ക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം സ്വാതന്ത്ര്യം, തുല്യഅവസരം, നീതി എന്നിവ ഉറപ്പുവരുത്തുന്നതിന് അംഗപരിമിതര്‍ക്കായി ഒട്ടനവധി സമഗ്രപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വിദഗ്ധസമിതി രൂപീകരിച്ച് 2016ലെ ഭിന്നശേഷി അവകാശസംരക്ഷണനിയമപ്രകാരം ഭിന്നശേഷിക്കാര്‍ക്കായി വിവിധ വകുപ്പുകളിലായി 654 തസ്തികകള്‍ കണ്ടെത്തുകയും 3% ത്തില്‍ നിന്ന് 4% ആയി സംവരണ പരിധി ഉയര്‍ത്തുകയും ചെയ്ത് ഉത്തരവാകുകയും ചെയ്തിട്ടുണ്ട്.