പി രാജീവ്

ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാനശില :- 13

ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂളില്‍ യൂണിയന്‍ ലിസ്റ്റ്, കണ്‍കറന്‍റ് ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ് എന്നീ മൂന്ന് ലിസ്റ്റുകളുണ്ട്. സ്റ്റേറ്റ് ലിസ്റ്റില്‍ ഈ കാലയളവില്‍ 7 എണ്ണം കുറഞ്ഞിട്ടുണ്ട്. കൂടിയത് കണ്‍കറന്‍റ് ലിസ്റ്റിലാണ്. അതില്‍ ഒന്നാണ് വിദ്യാഭ്യാസം. ഫെഡറലിസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം പരിമിതപ്പെടുന്നു. ഭരണഘടന രൂപംകൊള്ളുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് എന്തെല്ലാം അധികാരങ്ങള്‍ ഉണ്ടായിരുന്നുവോ ആ അധികാരങ്ങളെ ചില ഘട്ടത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടും ചിലഘട്ടത്തില്‍ സര്‍ക്കാര്‍ ഉത്തരവുകൊണ്ടുപോലും എടുത്തുമാറ്റി കേന്ദ്രീകൃത സംവിധാനത്തിലേക്ക് കൊണ്ടുപോകുന്നു