ദേശീയ സ്വാതന്ത്ര്യവും ഭരണഘടനാ നിര്‍മ്മിതിയും :- 16
ആ സമയത്ത് ഭരണഘടനാ അസംബ്ലിയില്‍ മുഴങ്ങികേട്ട രണ്ട് മുദ്രാവാക്യങ്ങളിലൊന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് എന്നും മറ്റൊന്ന് ജയ്ഹിന്ദ് എന്നുമാണ്. ഈ മുദ്രാവാക്യങ്ങള്‍ക്ക് ചരിത്രപരമായ വലിയ പ്രാധാന്യമുണ്ട്. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നത് ഇന്ത്യയിലെ വിപ്ലവകാരികളുടെ, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരുടെ, കമ്മ്യൂണിസ്റ്റുകളുടെ, സോഷ്യലിസ്റ്റുകളുടെ ഒക്കെ അടിസ്ഥാന മുദ്രാവാക്യമാണ്.