എം എ അജിത് കുമാര്‍

അറുപതിന്‍റെ നിറവില്‍ വജ്രശോഭയോടെ :- 44

രൂപീകരണ കാലഘട്ടം മുതല്‍ അഴിമതി രഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുകെയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരള എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.ഇതിനായി നിരവധി കര്‍മ്മ പദ്ധതികള്‍ക്ക് യൂണിയന്‍ രൂപം കൊടുത്തിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നയങ്ങളുമായി വലതുപക്ഷ സര്‍ക്കാരുകള്‍ സിവില്‍ സര്‍വീസില്‍ വലിയ കടന്നാക്രമണങ്ങള്‍ നടത്തിയിട്ടുള്ള ഘട്ടങ്ങളില്‍ പോലും അഴിമതിക്കെതിരായ നിലപാടുകളില്‍ ആ സര്‍ക്കാരുകളുമായി ക്രിയാത്മകമായി സഹകരിക്കാന്‍ യൂണിയന്‍ എക്കാലവും സന്നദ്ധമായിട്ടുണ്ട്.