2022 December Vol. 64 Issue No.12
കോടീശ്വരന്മാരുടെ സമ്പത്താകെ കുതിച്ചുയര്‍ന്നത് അവര്‍ ഈ മഹാമാരിക്കാലത്ത് കൂടുതല്‍ കഠിനാധ്വാനം ചെയ്തതുകൊണ്ടോ കൂടുതല്‍ മിടുക്കരായത് കൊണ്ടോ അല്ല. തൊഴിലാളികള്‍ വളരെ കുറഞ്ഞ വേതനത്തിനും കൂടുതല്‍ ദുരിതപൂര്‍ണ്ണമായ അന്തരീക്ഷത്തിലും മഹാമാരിക്കാലത്തും കഠിനാദ്ധ്വാനം ചെയ്തതുകൊണ്ടാണ്.
വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് ലോകത്തിലെ സാമ്പത്തിക വളര്‍ച്ചയും വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ ഐഎംഎഫ് പറഞ്ഞത് 2022 ല്‍ ലോകസാമ്പത്തിക വളര്‍ച്ച 4.4% ആയിരിക്കുമെന്നാണ്. ഏപ്രില്‍ മധ്യത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അത് 3.6 % ആയി കുറച്ചു.