2022 December Vol. 64 Issue No.12
സായുധസേനയില്‍നിന്ന് വിരമിക്കുന്നവര്‍ക്കു നല്കുന്ന പെന്ഷന് സര്‍ക്കാരിന് വലിയ ബാധ്യതയാണെന്നും അതില്‍നിന്ന് രക്ഷനേടാനുള്ള ഉപാധിയെന്നരീതിയിലാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്നുമാണ് അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദഗതി. എന്നാല്‍, സുപ്രധാനമായ, രാജ്യസുരക്ഷയെ ബാധിക്കുന്ന മേഖലയില്‍നിന്ന് ചെലവ് വെട്ടിച്ചുരുക്കിയാണോ സാമ്പത്തികലാഭം ഉണ്ടാക്കേണ്ടതെന്ന ചോദ്യത്തിനു മറുപടി സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.