2022 December Vol. 64 Issue No.12
ഹിന്ദുത്വവാദികള്‍ മതദേശീയത ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ അതിനെ ഭാഷയെന്ന ആയുധമുപയോഗിച്ച് ആദ്യം പ്രതിരോധിച്ചത് പെരിയോര്‍ ഇ.വി.രാമസ്വാമിനായ്ക്കരായിരുന്നു. അദ്ദേഹം തുടക്കം കുറിച്ച അബ്രാഹ്മണപ്രസ്ഥാനം സവര്‍ണ ഹിന്ദുവിന്റെ ഭാഷയാണ് സംസ്കൃതവും ഹിന്ദിയുമെന്ന് പ്രഖ്യാപിച്ചു.