2022 December Vol. 64 Issue No.12
1967 മാര്‍ച്ച് മാസത്തില്‍ അധികാരത്തില്‍ വന്ന രണ്ടാം ഇഎം.എസ് സര്‍ക്കാര്‍ ഗവര്‍ണര്‍ നിയമിച്ച ക്ഷാമബത്ത കമ്മീഷനെ പിരിച്ചുവിടുകയും കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത അനുവദിക്കുകയും ചെയ്തു. 1980 ല്‍ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷസര്‍ക്കാരാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത അനുവദിക്കുന്ന അതേപ്രാബല്യതിയതി മുതല്‍ ക്ഷാമബത്ത അനുവദിച്ചത്. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് ഡി.സി.ആര്‍.ജി കണക്കാക്കുന്നതിന് അടിസ്ഥാനശമ്പളത്തോടൊപ്പം ക്ഷാമബത്തകൂടി പരിഗണിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ വലിയ വര്‍ദ്ധനവാണ് ഇതുവഴി ഉണ്ടായത്.
നവലിബറല്‍ നയങ്ങളുടെ പിന്‍പറ്റി ആരോഗ്യ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് സാധാരണക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും മികച്ച ചികിത്സ അപ്രാപ്യമാകുന്ന വര്‍ത്തമാനകാലത്ത് ആരോഗ്യസുരക്ഷാപദ്ധതി ജീവിതസുരക്ഷയും ജനപക്ഷ ബദല്‍മാര്‍ഗവും തന്നെയാണ്.