2022 December Vol. 64 Issue No.12
2013ല്‍, ഇരകള്‍ക്കുള്ള സംഭാവനകള്‍ ദുരുപയോഗം ചെയ്തതായും സെതല്‍വാദിന് നേരെ ആരോപണമുയര്‍ന്നു. എന്നാല്‍ മുഴുവന്‍ ആരോപണങ്ങളും കേട്ടുകേള്‍വികളുടെയും കള്ളക്കഥകളുടെയും അടിസ്ഥാനത്തിലായിരുന്നു. കേസുകളുടെ മേല്‍ കേസുകള്‍ കുമിഞ്ഞുകൂടിയപ്പോള്‍ ഓരോ തവണയും തന്റെ സത്യസന്ധത സംരക്ഷിക്കാന്‍ കോടതികളിലും അഭിഭാഷകര്ക്കൊപ്പവും തന്റെ കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കാന്‍ സെതല്‍വാദ് നിര്‍ബന്ധിതയായി;