2022 December Vol. 64 Issue No.12
ലോകം മുഴുവന്‍ വലതുപക്ഷത്തേയ്ക്ക് സഞ്ചരിച്ച ദശകമായിരുന്നു 1990 കള്‍. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ അന്ത്യവും സൃഷ്ടിച്ച പ്രത്യയശാസ്ത്ര ശൂന്യതയിലേക്ക് നവയാഥാസ്ഥിതിക പ്രസ്ഥാനങ്ങള്‍ കടന്നുവന്നു. യൂറോപ്പില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും യാഥാസ്ഥിതികരും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി.