ജി.വിജയകുമാര്‍

ചൈന ആധുനിക സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് :- 96

ദീര്‍ഘകാലം നീണ്ടുനിന്ന യുദ്ധങ്ങള്‍ തകര്‍ത്ത് താറുമാറാക്കപ്പെട്ട ഒരു സമൂഹവും സമ്പദ്ഘടനയുമായിരുന്നു 1949 ല്‍ ചൈനയിലേത്. 10 കോടിയിലേറെ ആളുകളാണ് 1840 നും 1949 നുമിടയ്ക്ക് ചൈനയില്‍ കൊല്ലപ്പെട്ടത്. 80 ശതമാനത്തിലേറെ ജനങ്ങള്‍ നിരക്ഷരരായിരുന്ന ലോകത്തിലെ പരമദരിദ്ര്യ രാജ്യമായിരുന്ന (1949 ല്‍ ദാരിദ്ര്യ നിരക്കിലും ജിഡിപി യിലും ചൈനയെക്കാള്‍ പിന്നില്‍ ലോകത്ത് പത്ത് രാജ്യങ്ങളേ ഉണ്ടായിരുന്നുള്ളു), പ്രതിശീര്‍ഷ ആയൂര്‍ദൈര്‍ഘ്യം 36 വയസ് മാത്രമായിരുന്ന, ആയിരം കുഞ്ഞുങ്ങള്‍ പിറന്നാല്‍ അതില്‍ 200 ല്‍ അധികവും അഞ്ചു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടിരുന്ന ഒരു സമൂഹമായിരുന്നു 1949 ലെ ചൈന അതില്‍ നിന്നുള്ള അഭൂതപൂര്‍വമായ മുന്നേറ്റത്തിനാണ് ഇന്ന് ചൈന സാക്ഷ്യം വഹിക്കുന്നത്.