2022 July Vol. 64 Issue No.7

കേരള സര്‍വീസ് - 2022 ജൂലൈ


ഉള്ളടക്കം

ലഘു വിവരണം

വിലക്കയറ്റവും ഇടതുപക്ഷത്തിന്‍റെ ബദല്‍ നയങ്ങളും :- ജി.ആര്‍.അനില്‍

ലോകത്തിന്‍റെയും രാജ്യത്തിന്‍റെയും വര്‍ത്ത മാനകാലത്തെ പൊതുസ്ഥിതി വിലയിരുത്തു ന്ന ഏതൊരാള്‍ക്കും വിലക്കയറ്റം സര്‍ക്കാരു കള്‍ക്ക് ഭരണ നടപടികള്‍ കൊണ്ടുമാത്രം നിയന്ത്രിക്കാന്‍ സാധ്യമാകുന്ന ഒന്നാണെന്ന് കരുതാനാവില്ല. നാണയപെരുപ്പം, തൊഴിലി ല്ലായ്മ, തൊഴില്‍ രഹിത സാമ്പത്തിക വളര്‍ച്ച, എന്നിങ്ങനെ ജനജീവിതത്തെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഗുരുതരമായ സാമ്പത്തിക രാഷ്ട്രീയ ഉള്ളടക്കം പേറുന്നവ യാണ്. നിലവിലുള്ള ലോകക്രമത്തിലു ണ്ടാവേണ്ട ഒരു സമൂലമായ അഴിച്ചുപണിക്ക് മാത്രമേ അവയ്ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.