10

കേരള സര്‍വ്വീസ് - 2022 ഒക്ടോബര്‍


ഉള്ളടക്കം

ലഘു വിവരണം

അറുപതിന്‍റെ നിറവില്‍ വജ്രശോഭയോടെ :- എം എ അജിത് കുമാര്‍

രൂപീകരണ കാലഘട്ടം മുതല്‍ അഴിമതി രഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുകെയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരള എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.ഇതിനായി നിരവധി കര്‍മ്മ പദ്ധതികള്‍ക്ക് യൂണിയന്‍ രൂപം കൊടുത്തിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നയങ്ങളുമായി വലതുപക്ഷ സര്‍ക്കാരുകള്‍ സിവില്‍ സര്‍വീസില്‍ വലിയ കടന്നാക്രമണങ്ങള്‍ നടത്തിയിട്ടുള്ള ഘട്ടങ്ങളില്‍ പോലും അഴിമതിക്കെതിരായ നിലപാടുകളില്‍ ആ സര്‍ക്കാരുകളുമായി ക്രിയാത്മകമായി സഹകരിക്കാന്‍ യൂണിയന്‍ എക്കാലവും സന്നദ്ധമായിട്ടുണ്ട്.

ക്ഷാമബത്തയും ലീവ് സറണ്ടറും തര്‍ക്കപ്രശ്നമാക്കിയതാര്? :- എം.വി.ശശിധരന്‍

1967 മാര്‍ച്ച് മാസത്തില്‍ അധികാരത്തില്‍ വന്ന രണ്ടാം ഇഎം.എസ് സര്‍ക്കാര്‍ ഗവര്‍ണര്‍ നിയമിച്ച ക്ഷാമബത്ത കമ്മീഷനെ പിരിച്ചുവിടുകയും കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത അനുവദിക്കുകയും ചെയ്തു. 1980 ല്‍ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷസര്‍ക്കാരാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത അനുവദിക്കുന്ന അതേപ്രാബല്യതിയതി മുതല്‍ ക്ഷാമബത്ത അനുവദിച്ചത്. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് ഡി.സി.ആര്‍.ജി കണക്കാക്കുന്നതിന് അടിസ്ഥാനശമ്പളത്തോടൊപ്പം ക്ഷാമബത്തകൂടി പരിഗണിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ വലിയ വര്‍ദ്ധനവാണ് ഇതുവഴി ഉണ്ടായത്.